
മുംബൈ: ഈ വർഷം ഇതുവരെ അക്ഷയ് കുമാർ പ്രധാന വേഷത്തില്‍ എത്തിയ രണ്ട് ചിത്രങ്ങളാണ് റിലീസായത്. ഖേൽ ഖേൽ മേം, സർഫിറ എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു ഇരു ചിത്രങ്ങളും.
സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. 100 കോടി ബജറ്റിലാണ് ചിത്രം എടുത്തിരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ വെറും 30.02 കോടി രൂപമാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത്.
എന്നാല്‍ ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു. എന്നാല്‍ റീമേക്ക് ചിത്രം എന്നതും, അക്ഷയ് കുമാറിന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായ തോല്‍വിയും എല്ലാം സര്ഫിറയെ ബാധിച്ചുവെന്നാണ് വിവരം.
ഈ പരാജയത്തിന് പിന്നാലെ ചിലപ്പോള്‍ ചിത്രം പരാജയപ്പെടുമ്പോള്‍ ചിലര്‍ മെസേജ് അയക്കും ഞാന്‍ മരിച്ച് കഴിഞ്ഞ് അയക്കുന്ന ആദരാഞ്ജലി സന്ദേശം പോലെയാണ് അവ തോന്നുക എന്ന് പോലും അക്ഷയ് കുമാര്‍ പ്രതികരിച്ചിരുന്നു.
Acting masterclass from #AkshayKumar in this airport sequence of #Sarfira 💥💥
It’s a very difficult sequence, but the way he pulled off shows a lot about his range of acting even in the emotional scenes 👌 pic.twitter.com/ce7Mg5Fryz
— Shivam (@KhiladiAKFan) October 11, 2024
അതിനിടെയാണ് മാസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയില്‍ എത്തിയത്. ഒക്ടോബര്‍ 11നാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ചിത്രം ഒടിടി റിലീസായത്. എന്നാല്‍ ഒടിടിയില്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
This Airport Scene From #Sarfira – @akshaykumar 🔥🙌 pic.twitter.com/UacVSBbfN1
— 𝘒𝘳𝘪𝘴𝘩𝘯𝘢 (@krish_tweetzz_) October 11, 2024
പലരും അക്ഷയ് കുമാറിന്റെ മികച്ച പ്രതികരണമാണ് തീയറ്ററില്‍ അവഗണിക്കപ്പെട്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. “ഈ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ അഭിനയം അതിന്റെ ഉന്നതിയിൽ നിൽക്കുകയാണ്, ഒരു മാസ്റ്റർപീസ് ആണ്. ബോക്സോഫീസ് നമ്പറുകള്‍ ഇവിടെ വിഷയമെ അല്ല” എന്നാണ് ഒരു പോസ്റ്റ് പറയുന്നത്.
Go and watch it with your family. #Sarfira teaches us life lessons. Importance of family. Dedication. Discipline. It is a fast paced movie with brilliant performances. @akshaykumar did his one of the best performances in his career. ⭐⭐⭐⭐⭐ https://t.co/eEciGMHau1
— CineScope (@CineScope3000) October 11, 2024
ഒടിടിയില്‍ ചിത്രം ശ്രദ്ധേയമാകുമ്പോള്‍ അക്ഷയ് കുമാര്‍ വീണ്ടും ബിഗ് സ്ക്രീനിൽ തിളങ്ങുവാന്‍ എത്തുകയാണ്. രോഹിത് ഷെട്ടിയുടെ കോപ്പ് ഡ്രാമയായ സിങ്കം എഗെയ്നില്‍ പ്രധാന വേഷത്തില്‍ അക്ഷയ് എത്തുന്നുണ്ട്. പിന്നാലെ സ്കൈ ഫോഴ്സ്, ഹൗസ്ഫുൾ 5, ജോളി എൽഎൽബി 3 തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാറിന്റെതായി വരാനുണ്ട്.
‘ആവേശം’ വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്റെ വഴിയിലൂടെയോ?; പുതിയ റോളിന്റെ വിശേഷം ഇങ്ങനെ !
എആര്‍എം വ്യാജപതിപ്പ് കേസില്‍ പിടികൂടിയവരുടെ കൈയ്യില്‍ വേട്ടയന്റെ വ്യാജനും; തമിഴ് നാട് പൊലീസും ഇടപെടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]