
കാഠ്മണ്ഡു: പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകൾ ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ നേപ്പാൾ പാത ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ സമാധാനത്തിനു നേരെയുള്ള വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ കാഠ്മണ്ഡുവിൽ നടന്ന സെമിനാറിൽ ആണ് മുതിർന്ന ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.
നേപ്പാൾ പ്രസിഡന്റിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവും മുൻ വ്യവസായ മന്ത്രിയുമായ സുനിൽ ബഹാദൂർ താപ്പ ആണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ആഗോള ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ ഇ മുഹമ്മദ് എന്നിവ അവരുടെ ആക്രമണങ്ങൾക്ക് നേപ്പാളിനെ ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ നേപ്പാളിനെ പാതയായി ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 40 ലധികം ഭീകരക്രമണങ്ങളിൽ ഉൾപ്പെട്ട
ലഷ്കർ ഇ തൊയ്ബ കൊടും ഭീകരൻ അബ്ദുൾ കരീം തുണ്ടയെ 2013 ൽ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ അറസ്റ്റ് ചെയ്തത് പ്രത്യേകം ഓർക്കണമെന്നും സുനിൽ ബഹാദൂർ താപ്പ ചൂണ്ടികാട്ടി. ഇന്ത്യൻ മുജാഹിദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്കലിനെ 2013 ൽ നേപ്പാൾ പൊലീസ് ആണ് പിടികൂടി ഇന്ത്യൻ അധികാരികൾക്ക് കൈമാറിയത്.
ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടെന്നും സുനിൽ ബഹാദൂർ താപ്പ വിവരിച്ചു. ഇന്ത്യയും നേപ്പാളും തമ്മിൽ രഹസ്യാന്വേഷണം അടക്കം വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കണം എന്ന നിർദേശവും സെമിനാറിൽ ഉയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]