
ദോഹ: ഖത്തറിലേക്ക് നിയമവിരുദ്ധമായി പുകയില, സ്വർണ്ണാഭരണങ്ങൾ എന്നിവ കടത്താനുള്ള ശ്രമം തടഞ്ഞ് ലാൻഡ് കസ്റ്റംസ് വകുപ്പ്. അബു സംറ അതിർത്തിയിലൂടെ ദോഹയിലേക്ക് പ്രവേശിച്ച ഒരു വാഹനത്തെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് വാഹനം പരിശോധിക്കുകയായിരുന്നു.
പ്രത്യേക സ്കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനം പരിശോധിച്ചപ്പോൾ, എഞ്ചിൻ ഏരിയയ്ക്കുള്ളിലും സ്പെയർ ടയറിനുള്ളിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ബാഗുകൾ കണ്ടെത്തി. ഡ്രൈവറെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണാഭരണങ്ങളും കണ്ടെത്തി.
മൊത്തം, 45 കിലോഗ്രാം പുകയിലയും 200 ഗ്രാം സ്വർണ്ണാഭരണങ്ങളും അധികൃതർ പിടിച്ചെടുത്തു.
أحبطت إدارة الجمارك البرية محاولة تهريب مادة التنباك الممنوعة ومشغولات ذهبية #جمارك_قطر pic.twitter.com/iAAuiO31yR
— الهيئة العامة للجمارك (@Qatar_Customs) July 10, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]