
സർക്കാരിന്റെ കൈത്താങ്ങും അവസാനിപ്പിക്കുന്നു….! ശമ്പളത്തിനും പെൻഷനുമായി ധനസഹായം നല്‍കാനാകില്ലെന്ന നിലപാടില്‍ ധനവകുപ്പ്; കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കെ എസ് ആർ ടി സിക്കുള്ള സർക്കാരിന്റെ കൈത്താങ്ങും അവസാനിപ്പിക്കുന്നു എന്ന് റിപ്പോർട്ട്.
നേരത്തേ തന്നെ സർക്കാർ നല്കുന്ന സാമ്പത്തിക സഹായം നിർത്തുമെന്ന് ധനവകുപ്പ് കെഎസ്ആർടിസിയെ അറിയിച്ചിരുന്നതാണ്.
ഈ മാസത്തെ കെഎസ്ആർചിസി പെൻഷൻ ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചിരിക്കുകയാണ്.
ഇതോടെ, കെഎസ്ആർടിസിയില്‍ ശമ്പളത്തിനും പെൻഷനുമായി സംസ്ഥാന സർക്കാർ നല്കുന്ന ധനസഹായം ഇനി ലഭിക്കില്ലെന്ന് ഉറപ്പായി. ജൂണ്‍ മാസത്തില്‍ 30 കോടി രൂപ ശമ്പളത്തിനായി അനുവദിക്കുമ്പോള്‍ തന്നെ ഇനി സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കെഎസ്ആർടിസി വർഷങ്ങള്‍ക്കു മുൻപ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും (കെടിഡിഎഫ്സി) കേരള ബാങ്കിന്റെയും നിലനില്പിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാർച്ചില്‍ നല്‍കിയിരുന്നു. കെഎസ്ആർടിസിക്ക് വർഷങ്ങള്‍ക്കു മുൻപു കെടിഡിഎഫ്സി വായ്പ നല്‍കിയത് ജില്ലാ ബാങ്കുകളില്‍ നിന്നു കടമെടുത്തായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]