സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.
വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം ബുധനാഴ്ച അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകാൻ നേരത്തെ തന്നെ ഇഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ടി. വീണ ഇതിന് തയ്യാറായിരുന്നില്ല.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് ആഴ്ചത്തെ സാവകാശം തേടി അവർ ഇഡിക്ക് കത്ത് നൽകുകയായിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറായില്ല.
ഇഡി സാവകാശം നിഷേധിച്ച സാഹചര്യത്തിലാണ്, വരും ദിവസങ്ങളിൽ ഹാജരാകണമെന്ന കർശന നിർദ്ദേശത്തോടെയുള്ള രണ്ടാമത്തെ സമൻസ് അയച്ചിരിക്കുന്നത്. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ, ഇന്ന് രാവിലെ 10.30-ന് ഹാജരാകാനായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

