കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശിയായ അരവിന്ദ് (22) ആണ് മരണപ്പെട്ടത്.
സംഭവദിവസം അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്യവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് വാഹനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട
ബൈക്കുകളിൽ ഒന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിലും മറ്റൊന്ന് അടുത്തുള്ള ടൈൽസ് കടയുടെ ഗോഡൗണിലേക്കും അതിവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ഉടൻ തന്നെ ശാസ്താംകോട്ട
ഭരണിക്കാവിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

