ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി മൊബൈലിൽ കാണാമെന്ന വ്യാജേന വലിയ തോതിലുള്ള സൈബർ തട്ടിപ്പുകൾ നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.
ആകർഷകമായ ഓഫറുകൾ നൽകിയാണ് ഇവർ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്. “FIFA World Cup ലൈവ് ഫ്രീ”, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് വ്യാജ പരസ്യങ്ങൾ എത്തുന്നത്.
HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലുള്ള ആപ്ലിക്കേഷനുകൾ യഥാർത്ഥ ആപ്പുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകളായ പ്ലേ സ്റ്റോറുകളിൽ ഇവ ലഭ്യമല്ല.
പകരം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രത്യേക ലിങ്കുകൾ വഴി എപികെ (APK) ഫയലുകൾ ഡൗൺലോഡ് ചെയ്യിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. പ്രവർത്തന രീതി
ഈ വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടും.
ഇവയ്ക്ക് അനുമതി നൽകുന്നതോടെ അക്സസിബിലിറ്റി സർവീസ്, സ്ക്രീൻ ഓവർലേ, നോട്ടിഫിക്കേഷൻ ആക്സസ് തുടങ്ങിയ അതീവ സുരക്ഷാ വിഭാഗങ്ങളിലേക്ക് തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുന്നു. ഇതിലൂടെ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ ബാങ്കിംഗ് ആപ്പുകളും യുപിഐ സേവനങ്ങളും നിയന്ത്രിച്ച് പണം തട്ടിയെടുക്കാൻ പ്രതികൾക്ക് സാധിക്കുന്നു.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
* സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകളിൽ നിന്ന് ഒരു കാരണവശാലും എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
* ഔദ്യോഗിക പ്ലാറ്റ്ഫോമുകളായ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
* “Free Premium Subscription”, “Unlimited Sports Access” തുടങ്ങിയ അമിതവാഗ്ദാനങ്ങളിൽ വീഴരുത്.
* അക്സസിബിലിറ്റി സർവീസ്, സ്ക്രീൻ കൺട്രോൾ തുടങ്ങിയ അനുമതികൾ ചോദിക്കുന്ന ആപ്പുകൾ ഒഴിവാക്കുക.
* അപരിചിതമായ ലിങ്കുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കുക. പരാതി നൽകേണ്ട
വിധം
ഏതെങ്കിലും തരത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ കാലതാമസമില്ലാതെ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്. തട്ടിപ്പ് നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സൈബർ വിദഗ്ധർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

