തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എംഎല്‍എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരന്.
“എണ്ണം മാത്രമെങ്കില്‍ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാന്‍ഡ് പരിഗണിക്കും.
മത്സരിക്കാത്ത ഒരാള്‍ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും” കെ. മുരളീധരന് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും നിര്‍ണ്ണായകമാണ്. “കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത വിശാല യോഗം ഇന്ന് നടക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.
നിലവിലെ സാഹചര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ പേരിനാണ് പരിഗണനയേറെയും.
ഘടകകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം മാത്രമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിലാണ്.
ഇതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ദില്ലിയില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. കെ.സി.
വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

