
കോഴിക്കോട്: കോഴിക്കോട് രൂപത ഇനി അതിരൂപതയാകുന്നു. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]