കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ നടന്ന മോഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മോഷണത്തിനായി പ്രതികൾ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഷിമാസ്, അരുൺ എന്നിവരാണ് മോഷണക്കേസിൽ ഇന്ന് രാവിലെ അറസ്റ്റിലായത്.
ഇന്നലെയായിരുന്നു മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.
സ്ഥിരമായി ആൾതാമസമില്ലാത്ത വീട്ടിൽ ഇന്നലെ എത്തിയ സുരേഷ് ഗോപിയുടെ ബന്ധു മോഷ്ടാക്കളെ നേരിട്ട് കാണുകയായിരുന്നു. എന്നാൽ, പ്രതികൾ ഉടൻതന്നെ ഓടിരക്ഷപ്പെട്ടു. പ്രതികൾ മുമ്പും ഇതേ വീട്ടിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ അടക്കം മോഷ്ടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]