
തൃശൂര്‍: തൃശൂർ കൊടകരയിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഏഴു മാസമായിട്ടും കണ്ടെത്തിയിട്ടില്ലെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ മെയ് 14ന് ആണ് സംഭവം. റോഡരികിലൂടെ നടന്നു വരികയായിരുന്ന നൂലുവള്ളി സ്വദേശി അനുവിനെയും കുടുംബത്തെയും ഇടിച്ച് തെറിപ്പിച്ചശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.
അപകടത്തിൽ അനുവിന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴു മാസമായി ഇവര്‍ കിടപ്പിലാണ്. മൂന്ന് ശസ്ത്രക്രിയകൾ നടത്തി. ആരോഗ്യനില മെച്ചപ്പെട്ടില്ല. തങ്ങളെ ഇടിച്ച്, ഒരു കുടുംബത്തെ മുഴുവൻ ദുരിതത്തിലാക്കി നിർത്താതെ പോയ ആ അജ്ഞാതനെയും വാഹനത്തെയും ഉടൻ കണ്ടെത്തണമെന്നാണ് അനുവിന്റെ ആവശ്യം. സംഭവത്തിൽ കൊടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ വാഹനം കണ്ടെത്തിയിട്ടില്ല.
നിയന്ത്രണം വിട്ട കാർ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ തട്ടിയിട്ടു, ഹോട്ടലിലേക്ക് ഇടിച്ചുകയറി, പിന്നാലെ പുക ഉയർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]