എറണാകുളം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവൻ അപഹരിച്ച വാഹനാപകടത്തിൽ പ്രമുഖ ബാറുകൾക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. അപകടത്തിന് കാരണക്കാരനായ 19 കാരൻ സംഭവത്തിന് മുൻപ് വിവിധ ബാറുകളിൽ കയറി മദ്യം സേവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ഈ നിർണായക നടപടി.
കേരളത്തിലെ നിയമപ്രകാരം മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 23 വയസ്സ് ആയിരിക്കെ, 19 വയസ്സുള്ള യുവാവിന് നിയമവിരുദ്ധമായി മദ്യം വിളമ്പിയ സ്ഥാപനങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി കർശന നിർദേശം നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

