പാലക്കാട്: സംസ്ഥാന സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് നടന്ന സൈക്ലിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് മത്സരം നിർത്തിവെച്ചു. സംഘാടനത്തിലെ ഗുരുതരമായ പിഴവുകളാണ് അപകടത്തിന് കാരണമായത്.
പാലക്കാട് – മലമ്പുഴ നൂറടി റോഡിൽ വെച്ച് മത്സരാർത്ഥിയുടെ സൈക്കിൾ ഒരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് എട്ടരയോടെയാണ്. ഗതാഗതത്തിരക്ക് വർധിക്കുന്ന സമയമായിട്ടും സുരക്ഷയൊരുക്കുന്നതിൽ സംഘാടകർക്ക് വലിയ വീഴ്ച സംഭവിച്ചു.
മത്സരം നടക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കണമെന്ന വ്യക്തമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
അപകടത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് മത്സരം നിർത്തിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി അറുപതോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]