അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധമായ സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് തികയുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ ഔദ്യോഗിക ചടങ്ങുകൾക്ക് രാവിലെ 8:30ന് (ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക്) തുടക്കമാവും. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു.
ബുഷ്, ബറാക് ഒബാമ എന്നിവർ ഗ്രൗണ്ട് സീറോയിലെ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ, വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസും ന്യൂയോർക്കിലെ അനുസ്മരണത്തിൽ സന്നിഹിതനാകും. പെന്റഗണിലെ ഔദ്യോഗിക അനുസ്മരണച്ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിക്കും.
ചടങ്ങുകളിൽ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ബന്ധുക്കൾ നേരിട്ട് വായിക്കും. ആക്രമണങ്ങൾ നടന്ന നിർണായക സമയങ്ങളിൽ പ്രത്യേക മൗനാചരണവുമുണ്ടാവും.
നിലവിലെ ആഗോള സാഹചര്യങ്ങൾ പൂർണ്ണമായും കണക്കിലെടുത്ത് രാജ്യത്തെ എല്ലാ അനുസ്മരണ വേദികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സീറോ, പെന്റഗൺ, ഷാങ്ക്സ്വിൽ എന്നിവിടങ്ങളിലാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകൾ പുതുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

