ന്യൂഡൽഹി∙ യുഎസ് താരിഫ് വർധനവിൽ വിമർശനവുമായി കേന്ദ്ര മന്ത്രി
. ഇന്നത്തെ ലോകത്ത് ‘ദാദാഗിരി’ (ഭീഷണിപ്പെടുത്തൽ) നടത്തുന്ന രാജ്യങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നത് അവർ സാമ്പത്തികമായി ശക്തരും സാങ്കേതികവിദ്യയുള്ളവരുമായതു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
കയറ്റുമതിയും സമ്പദ്വ്യവസ്ഥയും മുന്നേറ്റം നടത്തിയാൽ ഇന്ത്യയ്ക്ക് ആരുടെയും പിന്നാലെ പോകേണ്ടിവരില്ലെന്നും ഗഡ്കരി ഓർമിപ്പിച്ചു. നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (വിഎൻഐടി) സംസാരിക്കുകയായിരുന്നു ഗഡ്കരി.
‘ദാദാഗിരി’യിൽ മുഴുകുന്നവർ അങ്ങനെ ചെയ്യുന്നത് അവർ സാമ്പത്തികമായി ശക്തരായതിനാലും അവർക്ക് സാങ്കേതികവിദ്യ ഉള്ളതിനാലുമാണ്. നമുക്ക് മികച്ച സാങ്കേതികവിദ്യയും വിഭവങ്ങളും ലഭിക്കുകയാണെങ്കിൽ നമ്മൾ ആരെയും ഭീഷണിപ്പെടുത്തില്ല, കാരണം ലോകത്തിന്റെ ക്ഷേമമാണ് ഏറ്റവും പ്രധാനമെന്ന് സംസ്കാരം നമ്മെ പഠിപ്പിക്കുന്നു,” ഗഡ്കരി പറഞ്ഞു.
“ആഗോളതലത്തിൽ നമ്മൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നു, ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ശാസ്ത്രവും സാങ്കേതികവിദ്യയുമാണ്, അതായത് അറിവ്, അതൊരു ശക്തിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചില ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവിൽ ഒപ്പുവച്ചിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി.
ഇതേത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര സംഘർഷങ്ങൾ വീണ്ടും രൂക്ഷമായതോടെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന വ്യാപാര പങ്കാളികളിൽ ഒന്നായി ഇന്ത്യയെ മാറ്റി.
തുണിത്തരങ്ങൾ, രത്നങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ പാർട്സ് വരെയുള്ള മേഖലകൾക്കാണ് ഇത് കനത്ത തിരിച്ചടിയായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

