ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധേയനായ കേപ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. കരീബിയൻ കടലിൽ നിന്നും ഗവേഷകർ പുതുതായി കണ്ടെത്തിയ ജീവിക്ക് അൽഡിസ വൊസിഞ്ഞ എന്ന് നാമകരണം ചെയ്തുകൊണ്ടാണ് ശാസ്ത്രസമൂഹം ഈ ഫുട്ബോൾ താരത്തെ ആദരിച്ചത്.
ഇതോടെ ഫുട്ബോൾ മൈതാനത്തെ കരുത്തുറ്റ പ്രകടനത്തിന് പിന്നാലെ സമുദ്രത്തിന്റെ ആഴങ്ങളിലും ഈ ഗോൾകീപ്പറുടെ പേര് ചരിത്രത്താളുകളിൽ ഇടംപിടിക്കുകയാണ്. കന്നിക്കാരായ കേപ് വെർദെ ടീമിന്റെ കുതിപ്പിൽ വൊസിഞ്ഞ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയത് വൊസിഞ്ഞയുടെ തകർപ്പൻ സേവുകളിലൂടെയായിരുന്നു. പ്രസ്തുത മത്സരത്തിൽ ഏഴ് മിന്നും സേവുകളുമായി എതിരാളികളുടെ മുന്നേറ്റത്തെ അദ്ദേഹം പൂർണ്ണമായും നിഷ്പ്രഭമാക്കിയിരുന്നു.
മൈതാനത്തെ അദ്ദേഹത്തിന്റെ ഈ കാവൽഭടൻ എന്ന വിശേഷണം വരുംകാലങ്ങളിൽ സമുദ്രശാസ്ത്രത്തിലും നിറഞ്ഞുനിൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

