അഭിനേതാക്കളുടെ സംഘടനയായ അമ്മ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ ഔദ്യോഗികമായി മറുപടി നൽകി. തനിക്ക് ലഭിച്ച നോട്ടീസിൽ വ്യക്തതയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പ്രതികരിച്ചത്.
താൻ ഏതു തരത്തിലുള്ള നിയമലംഘനങ്ങളാണ് നടത്തിയതെന്ന് സംഘടന കൃത്യമായി വ്യക്തമാക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. നടികളായ ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായുള്ള വിഷയങ്ങൾ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും, അതിൽ അമ്മ സംഘടനയ്ക്ക് യാതൊരുവിധ ഇടപെടലുകൾക്കും അവകാശമില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
മുൻപ് സംഘടനയ്ക്ക് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാൻ ഭാരവാഹികൾ തയ്യാറായിരുന്നില്ലെന്ന് താരം ആരോപിച്ചു. ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും, താൻ സ്വീകരിക്കുന്ന നിയമപരമായ നടപടികൾ തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മറുപടി കത്തിൽ അൻസിബ അടിവരയിട്ടു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

