സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ സ്കൂളുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം. വിദ്യാലയങ്ങളിൽ യാതൊരു തരത്തിലുള്ള അപകടാവസ്ഥയും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി എൻ.
ഷംസുദ്ദീൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കെടുതികൾ മുൻകൂട്ടി കണ്ട് സ്കൂളുകളിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടങ്ങളുടെ ബലക്ഷയം, പരിസരത്തെ അപകടകരമായ മരങ്ങൾ, വൈദ്യുത സംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

