മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കോടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിർണ്ണായക മാറ്റങ്ങൾ.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയാണ് അന്വേഷണ സംഘം അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കി പോലീസ് റിപ്പോർട്ട് കോടതിയിലെത്തിച്ചത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങൾ പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ പോലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം, പോലീസിന്റെ നടപടിക്കെതിരെ കെഎസ്യു രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഈ കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞതായി സംഘടന ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്ന കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

