
സുഹൃത്തിനോടൊപ്പം താമസം, ഇതിനിടെ ‘സഹായം’ ആയി വിവാഹം കഴിച്ചു; 3 ദിവസം കഴിഞ്ഞപ്പോൾ രേഷ്മ മുങ്ങി
തിരുവനന്തപുരം∙ വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ, സുഹൃത്തിനെ സഹായിക്കാനും വിവാഹം നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു. രേഷ്മ മുൻപ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം.
ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളെ വീട്ടുകാർ കല്യാണത്തിനു നിർബന്ധിച്ചു. രേഷ്മയോട് വിവരം പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.
യുവാവ് രേഷ്മയെ വിവാഹം കഴിക്കുകയും ചെയ്തു. 3 ദിവസം കഴിഞ്ഞപ്പോൾ രേഷ്മ ഇവിടെനിന്ന് മുങ്ങിയെന്നും പൊലീസ് പറഞ്ഞു.
Kerala
എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്.
രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് വിവാഹത്തിന് തൊട്ടുമുൻപ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകൾ ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.
രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഉടൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകും. 2014 ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു.
ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു.
വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു.
പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പർ ലഭിച്ചത്.
ബിഹാറിൽ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]