ലഡാക്കിന്റെ സംസ്ഥാന പദവി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് മുന്നറിയിപ്പ് നൽകി. ലഡാക്കിൽ വീണ്ടും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വരുന്ന സെപ്റ്റംബർ 19 മുതൽ 24 വരെ ലഡാക്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് സോനം വാങ്ചുക് അറിയിച്ചിരിക്കുന്നത്. ലഡാക്കുമായി ബന്ധപ്പെട്ട
വിവിധ വിഷയങ്ങളിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പുകൾ ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ലഡാക്കിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു റോഡ്മാപ്പ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് ഒരു വർഷത്തെ സമയം നൽകാൻ തയ്യാറാണെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.
പ്രദേശത്ത് ജനാധിപത്യപരമായ ഉത്തരവാദിത്തവും പ്രാദേശിക നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രക്ഷോഭത്തിലൂടെ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

