ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്ന് യൂണിയനുകൾ അറിയിച്ചു. ഔദ്യോഗിക ചർച്ചകൾ വഴിമാറിയതോടെ, ശനി, ഞായർ അവധി ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥി പ്രമാണിച്ചുള്ള അവധി കൂടിയുള്ളതിനാൽ നാല് ദിവസം വരെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അത്യാവശ്യ സാമ്പത്തിക ഇടപാടുകൾ ഉള്ളവർ ഇന്ന് തന്നെ ബാങ്ക് ശാഖകളെ സമീപിക്കേണ്ടതാണ്.
അതേസമയം, എടിഎം, ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാംഘട്ട
പണിമുടക്ക് 28, 29, 30 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി 27-ാം തീയതി ഞായറാഴ്ചയും, 26-ാം തീയതി നാലാം ശനിയാഴ്ചയുമായതിനാൽ പൊതുവെ അവധിയാണ്.
ചുരുക്കത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കും. ഇതിനുപുറമെ, വരുന്ന ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും കടക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഒട്ടേറെ കക്ഷികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശാലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്.
ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം നേരത്തെ മരവിപ്പിച്ചിരുന്നു. പ്രവൃത്തിദിനങ്ങൾ അഞ്ചാക്കി മാറ്റുന്നതിനായി 2024 മാർച്ച് മാസത്തിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അനുകൂല തീരുമാനമെടുത്തിരുന്നെങ്കിലും, കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടായില്ല.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കമുള്ള രാജ്യത്തെ പ്രമുഖമായ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. ലേബർ കമ്മിഷണറുമായി യൂണിയൻ പ്രതിനിധികളുടെ അടുത്ത ഘട്ട
ചർച്ച ഒക്ടോബർ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

