ആലപ്പുഴയുടെ ജലോത്സവ ആവേശത്തിന് മാറ്റുകൂട്ടാൻ ഇത്തവണ 71 വള്ളങ്ങളാണ് പുന്നമടക്കായലിൽ മാറ്റുരയ്ക്കുന്നത്. വരുന്ന ഓഗസ്റ്റ് 22ന് നടക്കാനിരിക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഇത്രയും വള്ളങ്ങൾ മത്സരിക്കുന്നത്.
മത്സരചിത്രം വ്യക്തമാകുമ്പോൾ, ഏറ്റവും ആവേശം വിതറുന്ന ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ചുരുളന്‍ വിഭാഗത്തില്‍ 2 വള്ളങ്ങളും, ഇരുട്ടുകുത്തി എ വിഭാഗത്തിൽ 3 വള്ളങ്ങളും, ഇരുട്ടുകുത്തി ബി വിഭാഗത്തിൽ 16 വള്ളങ്ങളും, ഇരുട്ടുകുത്തി സി വിഭാഗത്തിൽ 14 വള്ളങ്ങളും മാറ്റുരയ്ക്കും.
ഇതിനുപുറമെ, വെപ്പ് എ വിഭാഗത്തിൽ 5 വള്ളങ്ങളും, വെപ്പ് ബി വിഭാഗത്തിൽ 4 വള്ളങ്ങളും, തെക്കനോടി തറ വിഭാഗത്തിൽ 1 വള്ളവും, തെക്കനോടി കെട്ട് വിഭാഗത്തിൽ 4 വള്ളങ്ങളും മത്സര രംഗത്തുണ്ട്. ഇത്തവണ രജിസ്റ്റർ ചെയ്ത ചുണ്ടന് വള്ളങ്ങളുടെയും അവയെ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകളുടെയും പൂർണ്ണ വിവരങ്ങൾ താഴെ പറയുന്നവയാണ്: 1.
തലവടി ചുണ്ടന് ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
2. വീയപുരം ചുണ്ടന് (യുബിസി കൈനകരി എഫ് സി)
3.
അരോമ-1 (അരോമ ബോട്ട് ക്ലബ്)
4. മേല്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
5.
ചെറുതന ചുണ്ടന് (നാട്ടകം ബോട്ട് ക്ലബ്)
6. പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്)
7.
നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്)
8. കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന)
9.
വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്)
10. ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്)
11.
സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
12. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
13.
ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്)
14. ആനാരി (ആനാരി ബോട്ട് ക്ലബ്)
15.
ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
16. കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി)
17.
ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ)
18. കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്)
19.
ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം)
20. ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
21.
പായിപ്പാടന് 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
22. പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

