വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായി നടത്തിവരുന്ന തെരച്ചിൽ ഇന്നത്തെ ദിവസത്തേക്ക് അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള നിർണായകമായ പരിശോധനകൾ നാളെയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് മൂന്ന് സോണുകളിലായാണ് തെരച്ചിൽ പുരോഗമിച്ചത്. ഇതിനുപുറമെ, മീനാക്ഷി പുഴയുടെ തീരങ്ങളിലും അടിയന്തര പരിശോധനകൾ നടത്തി.
നിലവിൽ രണ്ടാമത്തെ സോണിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണുമാറ്റി വിശദമായ പരിശോധന നടത്തുന്നതിനായുള്ള നടപടികൾ നാളെ രാവിലെ ആരംഭിക്കും. രണ്ടാമത്തെ സോൺ കേന്ദ്രീകരിച്ചായിരിക്കും നാളത്തെ പ്രധാന തെരച്ചിൽ പ്രവർത്തനങ്ങൾ നടക്കുകയെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.
ഈ പ്രദേശത്ത് നിന്ന് തന്നെ വിക്രം റാണയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

