മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന കാലത്തിന് ശേഷം അഭിനയലോകത്ത് നിന്നും വിട്ടുനിൽക്കുന്ന നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരം, നിലവിൽ തന്റെ കുക്കിംഗ് ഷോയായ ‘ആനീസ് കിച്ചൺ’ മാത്രമാണ് നടത്തിവരുന്നത്.
താൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നില്ലെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയാണ് നടി ഇപ്പോൾ. തന്റെ ഷോയിലെ അതിഥിയുടെ ചോദ്യത്തിന് മറുപടിയായാണ് താൻ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പം കഴിയാനാണ് താല്പര്യമെന്നും ആനി വെളിപ്പെടുത്തിയത്.
ഷോയെക്കുറിച്ച് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ഇനി സിനിമയിലേക്കില്ല. അഹങ്കാരമായിട്ട് പറയുന്നതല്ല.
ഈ ഷോ ശരിക്കും (ആനീസ് കിച്ചൺ ) ഞാൻ അമ്മ പറഞ്ഞിട്ട് ചെയ്യുവാ. അമൃതാനന്ദമയി അമ്മ പറഞ്ഞിട്ട്.
അല്ലെങ്കിൽ അതും ചെയ്യില്ലായിരുന്നു. എനിക്ക് എപ്പോഴും ഫാമിലി ആയിട്ട് ഇരിക്കാനാ ഇഷ്ടം.
ഷാജി കൈലാസിന്റെ ഭാര്യ ആയിട്ട് ഇരിക്കാനാണ് ഇഷ്ടം. പിള്ളേര് സ്കൂളിൽ നിന്ന് വരുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കാം, അവരുടെ വിശേഷം ചോദിക്കാം.
ഏട്ടൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും ഒക്കെ സർപ്രൈസ്..അതായത് വീട്, ഏട്ടൻ ഷൂട്ടിന് പോകുമ്പോൾ ഫർണിച്ചർ ഒക്കെ ഒരേ പരുവത്തിൽ ആയിരിക്കും. തിരിച്ചുവരുമ്പോൾ അത് അങ്ങനെ ആയിരിക്കില്ല.
മൊത്തം മാറ്റും വീട്. ഏട്ടന് നല്ലോണം സർവ്വ് ചെയ്യുക, ഏട്ടനെ നല്ലോണം നോക്കുക.” തുടർന്ന് സംസാരിക്കവെ താൻ ഒരു ‘ഹോംലി ഗേൾ’ ആയി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ആനി കൂട്ടിച്ചേർത്തു.
“ഏട്ടൻ തിരിച്ചുവരുമ്പോൾ ഏട്ടനെ കാത്തിരിക്കുന്ന ഒരു ഭാര്യ ആയിരിക്കണം. വീട്ടിൽ മക്കളുടെ കാര്യം, ഏട്ടന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം.
ഇങ്ങനെ നോക്കാൻ ഒരു പക്കാ ഒരു ഹോംലി ഗേൾ ആയിട്ട് വളരാൻ. ഐ മീൻ പോകാൻ.
ആണ് എനിക്ക് ഇഷ്ടം. ഞാൻ ഏട്ടനോടും അത് പറഞ്ഞു, എനിക്ക് അതാണ് ഇഷ്ടം.
അതുകൊണ്ട് എന്നെ അങ്ങോട്ട് നിർബന്ധിക്കല്ലേ. ഈവൻ എനിക്ക് ഒരിത്തിരി കഞ്ഞിയും പയറും തന്നാലും ഞാൻ കുടിച്ചോളാം.
എനിക്ക് അതിനകത്ത് പരാതിയെ ഇല്ല. പക്ഷേ എനിക്ക് ഏട്ടന്റെ വൈഫ് ആയിട്ട് ഈ വീട്ടിൽ ഇരിക്കണം.
ആരെങ്കിലും ഷാജി കൈലാസ് ഇല്ലേ എന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയേണ്ട ഒരു ഭാര്യയായിട്ട് ഞാൻ അവിടെ ഉണ്ടാവണം.” കുടുംബത്തോടുള്ള തന്റെ സ്നേഹവും ഉത്തരവാദിത്തങ്ങളും മുൻനിർത്തി സിനിമയിൽ നിന്നും മാറി നിൽക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് താരം ഇതിലൂടെ അടിവരയിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

