കൊല്ലം പോരുവഴി ഇടക്കാട് പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ ഔട്ട്ലെറ്റിൽ നിന്നും പണം മോഷ്ടിച്ച മാനേജർ പോലീസ് പിടിയിലായി. നെടിയവിള സ്വദേശി ചന്ദ്രു ആണ് അറസ്റ്റിലായത്.
സ്ഥാപനത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് ഇയാൾ തന്ത്രപൂർവം അപഹരിച്ചത്. സംഭവത്തിന് ശേഷം മോഷണക്കുറ്റം സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത മറ്റു ജീവനക്കാരുടെ മേൽ കെട്ടിവെക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു.
എന്നാൽ, വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശൂരനാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സ്ഥാപനത്തിന്റെ ഷട്ടർ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടന്നതെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.
തുടർന്ന് മാനേജരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദ്രു കുറ്റം സമ്മതിക്കുകയായിരുന്നു. ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാൻ പ്രതി ആസൂത്രണം ചെയ്ത തന്ത്രങ്ങൾ ഇതോടെ പരാജയപ്പെട്ടു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

