കാഞ്ഞിരപ്പള്ളിയിൽ നട്ടെല്ലിനെ ബാധിച്ച കാൻസർ രോഗത്തെത്തുടർന്ന് ദുരിതത്തിലായ കുടുംബം ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു. 38 വയസ്സുള്ള വിനീഷ് എന്ന ഗൃഹനാഥനാണ് അടിയന്തരമായ തുടർചികിത്സയ്ക്ക് വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
നിലവിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തിരുവനന്തപുരം ആർസിസിയിൽ നിലവിൽ 140 പേർ ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളതിനാൽ ചികിത്സയ്ക്ക് ഒരു വർഷത്തോളം കാലതാമസം നേരിടേണ്ടി വരും.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ കുടുംബം നിർബന്ധിതരായത്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി ഏകദേശം 6 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് വിനീഷ്. യുകെജിയിലും നാലാം ക്ലാസിലുമായി പഠിക്കുന്ന രണ്ട് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്.
മക്കളുടെ ഭാവി മുന്നിൽക്കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന വിനീഷിന് സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഏക പ്രതീക്ഷ. ചികിത്സാ സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കാവുന്നതാണ്.
കേരള ഗ്രാമീൺ ബാങ്ക്, കൊടുങ്ങൂർ ശാഖയിൽ വിനീഷിന്റെ പേരിൽ അക്കൗണ്ട് ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

