സുൽത്താൻ ബത്തേരിയിലെ മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് സ്ഥിരീകരിച്ചു. കിണറിലെ വെള്ളത്തിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കിണർ വെള്ളം കുടിക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് പരിശോധനാ റിപ്പോർട്ടിൽ കർശന നിർദ്ദേശമുണ്ട്. രോഗബാധയുടെ കണക്കുകൾ
സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ ഇതുവരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർഥികൾക്കും ഇന്ന് അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 44 വിദ്യാർഥികൾ ചികിത്സയിലാണ്.
രോഗലക്ഷണങ്ങളോടെ ഇതുവരെ 502 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, കോളിയാടി സ്കൂളിലെ വിദ്യാർഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട
27 പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധ നടപടികൾ
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 969 കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു.
എന്നാൽ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്ക ശക്തമാണ്. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പുറമെ, രോഗലക്ഷണമുള്ള കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് സ്ഥിതിഗതികൾ ഗൗരവമുള്ളതാക്കുന്നു.
രോഗലക്ഷണം കണ്ട 27 പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭ്യമാകും. സ്കൂളുകളിലെ ജലസ്രോതസ്സുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

