
പഴമകൾക്ക് ചിലപ്പോഴൊക്കെ ഒരു പുതുമ തോന്നും. അത്തരമൊരു പഴമയുള്ള ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്. ചിത്രം ബെംഗളൂരു ഐടിഐയില്‍ നിന്നുള്ളതാണ്. ഒരു കൂട്ടം സ്ത്രീകൾ ടെലിഫോണിന്റെ ഭാഗങ്ങൾ കൂട്ടിചേര്‍ത്ത്, അത് പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിക്കുന്നതാണ് ചിത്രത്തിലുള്ളത്. 1950 -ലെ ആ അപൂര്‍വ്വ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.
ചിത്രം പകര്‍ത്തിയത് ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്ഡസ്ട്രീറ്റില് (ഐടിഐ) നിന്നാണ്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എന്ന എക്സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ആ ചിത്രം. ചിത്രത്തില്‍ ഒരു നീളന്‍ മേശയുടെ ഇരുവശങ്ങളിലുമായി സ്ത്രീകൾ സാരിയുടുത്ത് ഇരിക്കുന്നത് കാണാം. ചിലര്‍ പഴയ കാല ടെലിഫോണ്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നു. മറ്റ് ചിലര്‍ നിരവധി ഉപകരണങ്ങളുടെ സഹായത്തോടെ ടെലിഫോണിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നത് കാണാം.
Watch Video: സ്വന്തം കേസ് വാദിക്കാന്‍ എഐ അഭിഭാഷകനെ സൃഷ്ടിച്ച് 74 -കാരന്, കലിപൂണ്ട് വനിതാ ജഡ്ജി
1950s :: Ladies Assembling Telephones at Indian Telephone Industries , Bangalore
— indianhistorypics (@IndiaHistorypic)
Watch Video: മെട്രോ യാത്രയ്ക്കിടെ മദ്യപാനവും മുട്ട തീറ്റയും; പിടികൂടിയപ്പോൾ കുടിച്ചത് ആപ്പീ ഫിസെന്ന്, വീഡിയോ വൈറൽ
1948 ൽ സ്ഥാപിതമായ ഐടിഐ രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ്. അക്കാലത്ത് ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുകയും ഇന്ത്യയുടെ ടെലികോം ശൃംഖലയ്ക്ക് അടിത്തറയിടാൻ സഹായിക്കുകയും ചെയ്തു. അന്ന് ഇന്ത്യയിലെ വ്യാവസായിക ലോകത്ത് സ്ത്രീകളുടെ പങ്കാളിത്തം അപൂർവമായിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. അതിനാല്‍ തന്നെ ഇത്രയേറെ സ്ത്രീകൾ, അതും ആധുനീകമായ ഒരു ഉപകരണത്തിന്റെ നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്ന ചിത്രം ഏറെ ചരിത്ര പ്രധാന്യമര്‍ഹിക്കുന്നു.
നിരവധി പേരാണ് ചിത്രത്തിന് താഴെ തങ്ങളുടെ സന്തോഷം അറിയിക്കാനെത്തിയത്. ‘ഒരു രാജ്യത്തിന്റെ ശബ്ദത്തിന് പിന്നിൽ നിശബ്ദ കൈകൾ. 1950-കളിൽ ലോകം പുരോഗതി കേട്ടുകൊണ്ടിരുന്നപ്പോൾ, കൈയടികളില്ലാതെ, തലക്കെട്ടുകളില്ലാതെ, കമ്പികൾ തോറും അത് സമാഹരിച്ചത് ഈ സ്ത്രീകളാണ്. അവർ വരികൾ നിർമ്മിച്ചു, പക്ഷേ, അവരുടെ സ്വന്തം ശബ്ദങ്ങൾ പലപ്പോഴും കേട്ടുകേൾവിയില്ലാത്തതായിരുന്നു.’ ഒരു കാഴ്ചക്കാരന് ചരിത്രത്തില്‍ ആ ചിത്രത്തിലെ ചിത്രത്തിലെ സ്ത്രീകള്‍ക്കുള്ള പ്രധാന്യത്തെ കുറിച്ച് എഴുതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]