
വാഷിങ്ടണ്‍: യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ കൂട്ടുകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ സുദിക്ഷ (20)യെയാണ് കാണാതായത്.യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയിലെ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതായത്. പിന്നീട് ഇതുവരെ പെണ്‍കുട്ടിയെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.
ഡൊമിനിക്കൻ റിപ്പബ്ലിക് ആസ്ഥാനമായുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ടീമായ ഡിഫെൻസ സിവിൽ യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]