
ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വീണ്ടും യുവതിക്ക് നേരേ ലൈംഗികാതിക്രമം. 26കാരിയെ മദ്യലഹരിയിൽ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
ദിണ്ടിഗലിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസറ്റ് ചെയ്തു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വെല്ലൂരിൽ വച്ച് യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന്റെ നടുക്കം മാറും മുൻപാണ് ദിണ്ടഗിലിലെ അതിക്രമം. തൂത്തുക്കുടിയിൽ തമാസിച്ച് മത്സരപരീക്ഷകൾക്കായി പഠിക്കുന്ന ഈറോഡ് സ്വദേശിയായ 26കാരിയാണ് ദുരനുഭവം നേരിട്ടത്. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്ക് തിരിച്ചതായിരുന്നു യുവതി.
ട്രെയിൻ തൂത്തുക്കുടി വിട്ടതും വിരുദുനഗർ സ്വദേശിയായ സതീശ് കുമാർ യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ കോയമ്പത്തൂരിൽ ഇറങ്ങും എന്നാണ് യുവതിയോടെ പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ സതീശ് കുമാർ യുവതിക്ക് നേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു.
ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു. ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
പെയിന്റിങ് തൊഴിലാളിയാണ് സതീശ് കുമാർ. ചങ്ങരംകുളത്ത് ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു, പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]