കീവ്: യുക്രെയിനിൽ ഷെല്ലാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. ഡൊണെസ്കിലെ സിവെർസ്കിലും തെക്കൻ യുക്രെയിനിലെ സെപൊറീഷ്യയിലുമാണ് ആക്രമണമുണ്ടായത്. ഡൊണെസ്കിൽ യുക്രെയിനെതിരെ ആക്രമണം തുടരുന്ന റഷ്യൻ സൈന്യം ജനവാസ മേഖലയിൽ ഷെല്ലാക്രമണം നടത്തിയെന്നും രണ്ട് പേർ കൊല്ലപ്പെട്ടെന്നും ഗവർണർ വാഡിം ഫിലാസ്കിൻ പറഞ്ഞു.
റഷ്യൻ നിയന്ത്രണത്തിലുള്ള പ്രവിശ്യയാണ് സെപൊറീഷ്യ. ഇവിടുത്തെ കാംയാൻക – നിപ്രോവ്സ്ക പട്ടണത്തിന് നേരെ യുക്രെയിൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്നാണ് ആരോപണം. ഇവിടെയും രണ്ട് പേർ കൊല്ലപ്പെട്ടു. സെപൊറീഷ്യ ആണവ നിലയത്തിന് സമീപമായിരുന്നു സംഭവം.