മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡംഗമായ അന്നമ്മ ജോസഫ് അന്തരിച്ചു. സഹപാഠികൾക്കൊപ്പം വിനോദയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറുപത്തഞ്ചുകാരിയായ അന്നമ്മ ജോസഫ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണത്.
കുമരകത്തേക്ക് പോകാൻ ഒരുങ്ങുന്ന വേളയിലായിരുന്നു സംഭവം. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവിധ ആശുപത്രികളിൽ നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവർ, സിപിഎം സ്വതന്ത്രയായാണ് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത്. ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി മൃതദേഹം പൊതുദർശനത്തിന് വെക്കും.
തുടർന്ന് ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം എള്ളുംപുറം സെന്റ് മത്ഥ്യാസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

