ഡല്‍ഹിയില്‍ സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് ഇടത് എംപിമാര്‍ ആരോപിച്ചു. രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സിജെപി പ്രതിഷേധത്തിന് എല്ലാവിധ പിന്തുണയും ഇടതുപക്ഷം നല്‍കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി. ഇന്ത്യന്‍ ജെന്സിക്കൊപ്പമാണ് ഇടതുപക്ഷമെന്നും, ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെല്ലാം സമരമുഖത്താണെന്നും എഎ റഹീം എംപിയും പ്രതികരിച്ചു.
ശനിയും ഞായറും സമരരംഗത്തുനിന്ന് ഇന്ത്യ സഖ്യം അല്പം പിന്നോട്ട് മാറി നിന്ന് യുവാക്കളെ സമരത്തിന്റെ മുന്‍നിരയില്‍ അണിനിരത്തുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവര്‍ക്കൊപ്പമാണ് ഇടതുപക്ഷമുള്ളത്.
പുറമേ നിന്ന് ഡല്‍ഹിയിലെ സമരത്തിനെത്തുന്നതിന് എംപിമാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കും. അവരെ വഴിയാധാരമാക്കാന്‍ സമ്മതിക്കില്ല.
അവര്‍ക്ക് മറ്റ് സ്ഥലങ്ങള്‍ കിട്ടിയില്ലെങ്കില്‍ എംപിമാരുടെ വസതിയില്‍ താമസിക്കാമെന്നും അദ്ദേഹം അറിയിച്ചു. ബാരിക്കേഡുകളും ലാത്തികളും കൊണ്ട് അവരെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം സംരക്ഷിക്കാനായി തെരുവിലേക്ക് എത്തുന്ന ഇന്ത്യന്‍ പൗരന്മാരെ തടയുന്ന സാഹചര്യമാണുള്ളതെന്ന് എഎ റഹീം ചൂണ്ടിക്കാട്ടി. രാജ്യത്ത് അസാധാരണവും യുദ്ധസമാനവുമായ സാഹചര്യമാണ് നിലവിലുള്ളത്.
എംപിമാര്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണ്. നമ്മുടെ പൂര്‍വികര്‍ ഇതിനേക്കാള്‍ വലിയ അഗ്നിപരീക്ഷകള്‍ നേരിട്ടിട്ടുണ്ട്.
അതാണ് ഞങ്ങളുടെ ആവേശം. ചരിത്രത്തില്‍ നിന്നാണ് ഞങ്ങള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നതെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

