
.news-body p a {width: auto;float: none;}
സൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരാണുള്ളത്. യുവത്വം നിലനിർത്താനും മുഖം തിളങ്ങാനും സോഷ്യൽ മീഡിയയിൽ കാണുന്ന പല കാര്യങ്ങളും ചെയ്യുന്നവരും ഈക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഒരു പുതിയ ചർമ്മസംരക്ഷണ ടിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമേരിക്കൻ അവതാരകയായി കിം കർദാഷിയയാണ് അടുത്തിടെ ഈ ചർമ്മസംരക്ഷണ ചികിത്സയെ കുറിച്ച് പറഞ്ഞത്.
സാൽമൺ എന്ന മത്സ്യത്തിന്റെ ബീജം മുഖത്ത് കുത്തിവച്ചുവെന്നും ഇത് യുവത്വം നിലനിർത്താൻ സഹായിക്കുമെന്നും കിം കദാഷി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അവർ ഇത് വെളിപ്പെടുത്തിയത്. സാൽമൺ മത്സ്യത്തെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അവയുടെ ബീജം ഉപയോഗിച്ചുള്ള ഇത്തരം ഒരു ചികിത്സ പലരും ആദ്യമായായിരിക്കും കേൾക്കുന്നത്. പിന്നാലെ പലരും ഇത് ഏറ്റെടുക്കാൻ തുടങ്ങി. നിരവധി പേർ ഈ സാൽമൺ ബീജ ഫേഷ്യൽ ചെയ്തതായി സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെടുന്നു.
സാൽമൺ ബീജ ഫേഷ്യൽ ( sperm facial)
പോളിന്യൂക്ലിയോടെെഡ് തെറാപ്പി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഡിഎൻഎയുടെയും ആർഎൻഎയുടെ ചെറിയ അംശം ഉപയോഗിച്ചാണ് അവ ചെയ്യുന്നത്. സാൽമൺ മത്സ്യത്തിന്റെ ബിജം ചർമ്മത്തിൽ കുത്തിവയ്ക്കുന്നതാണ് ഈ ഫേഷ്യൽ. പുതിയ ചർമ്മകോശങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനും കൊളാജൻ, കെരാറ്റിനോസെറ്റുകൾ എന്നിവയുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനുംഇത് സഹായിക്കുന്നതായി ന്യൂയോർക്ക് സിറ്റിയിലെ ഫേഷ്യൽ പ്ലാസ്റ്റിക് സർജനായ ഡോ. റിച്ചാഡ് വെസ്റ്റ്റിച്ച് പറയുന്നു. ചർമ്മത്തെ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുറോപ്പിലും കൊറിയയിലും ഈ ചികിത്സരീതി വളരെ കാലം മുൻപുതന്നെ ഉണ്ട്.
അവിടങ്ങളിൽ ഫോർമുല സാധാരണയായി ചർമ്മത്തിലേക്ക് കുത്തിവയ്ക്കുകയാണ് പതിവ്. ഇന്ത്യയിലെ ചില ക്ലിനിക്കുകളിൽ ഈ ചികിത്സ തുടങ്ങിയെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബയിലെ ‘ദ ഏജ്ലെസ് ക്ലിനിക്, മായ മെഡി സ്പാ’ തുടങ്ങിയവയിൽ ഏഴ് മാസം മുൻപ് ഈ ചികിത്സ കൊണ്ടുവന്നെന്നും അവകാശപ്പെടുന്നു.
ഈ ചികിത്സയ്ക്ക് ഓരോ സെക്ഷനുകളിലും 8,000 രൂപ മുതൽ 11,000 രൂപ വരെ ചെലവാകും. ഉപകരണങ്ങളും സാധനങ്ങളും മാറുന്നത് അനുസരിച്ച് വില കൂടാം. മൂന്ന് മുതൽ നാല് സെക്ഷനുകൾ വരെ ഈ ചികിത്സയുടെ ഭാഗമായിരിക്കും.
എന്തുകൊണ്ട് സാൽമൺ ബിജം
സാൽമൺ മത്സ്യത്തിന്റെ ഡിഎൻഎയും മനുഷ്യ ഡിഎൻഎയും തമ്മിലുള്ള സമാനതയാണ് അതിന് കാരണം. കുത്തിവയ്ക്കുന്ന സാൽമൺ ബീജം ചർമ്മവുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നുവെന്ന് ഡോക്ടർ റിച്ചാർഡ് വെസ്റ്റ്റിച്ച് പറയുന്നു. ഈ തെറാപ്പിയിൽ ആദ്യം സാൽമൺ മത്സ്യത്തിന്റെയോ ട്രൗട്ടിന്റെയോ ബിജം വേർതിരിക്കുന്നു. ശേഷം ട്രൗട്ട് മത്സ്യത്തിന്റെ ബീജത്തിൽ നിന്ന് ന്യൂക്ലിയസ് നീക്കം ചെയ്യപ്പെടുകയും വേർതിരിച്ചെടുത്ത ഡിഎൻഎ പോളിന്യൂക്ലിയോടെെഡുകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. സാൽമൺ ഡിഎൻഎ മനുഷ്യന്റെ ഡിഎൻഎയുമായി സാമ്യമുള്ളതിനാൽ ചർമ്മത്തിൽ വീക്കം ഉണ്ടാക്കുന്നില്ല. നല്ല രീതിയിൽ അത് ചർമ്മം സ്വീകരിക്കുന്നു.
‘ഇത് ഒരു ബയോസ്റ്റിമുലേറ്ററാണ്. സാൽമൺ ഡിഎൻഎയിൽ നിന്ന് ഉരുത്തിരിഞ്ഞ ശുദ്ധീകരിച്ച രൂപമാണ് ചർമ്മത്തിൽ കുത്തിവയ്ക്കുന്നത്. ഇവ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്നു. ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നു’,- മായ മെഡി സ്പാ സ്ഥാപകൻ ചെെതന്യ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുണം
ഈ തെറാപ്പി മുഖത്തെയും ശരീരത്തിയും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നതാണ്. ചർമ്മത്തെ പുനരുജ്ജീവിക്കാനും യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നു. അടിവയറിൽ ഉൾപ്പെടെയുള്ള സ്ട്രെച്ച് മാർക്ക്, കണ്ണിന്റെ കറുപ്പ്, കാൽമുട്ടുകളിലും കെെകളിലുമുള്ള മാർക്ക് എന്നിവ എല്ലാം മാറ്റാൻ ഈ ചികിത്സ പ്രയോജനപെടുത്താം. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു മെച്ചപ്പെട്ട ഇലാസ്തിക എന്നിങ്ങനെ മൊത്തത്തിലുള്ള ചർമ്മത്തിന്റെ പുനരുജ്ജീവനമാണ് ഇവ ലക്ഷ്യം വയ്ക്കുന്നത്.
മുഖക്കുരു, പാടുകൾ, ഹെെപ്പർപിഗ്മെന്റേഷൻ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമാണ്. മുഖത്തെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ , മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കാനും ഈ ചികിത്സസഹായിക്കുന്നു. എന്നിരുന്നാലും ഈ ചികിത്സ എല്ലാവർക്കും വേണ്ടിയല്ല.
സസ്യാഹാരികൾ, മീൻ അലർജിയുള്ളവർ എന്നിവർക്ക് ഇത് അനുയോജ്യമല്ലെന്നാണ് വിവരം. ചിലരിൽ സാൽമൺ ബീജ ഫേഷ്യൽ നല്ല ഫലങ്ങൾ കാണിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാവരിലും ഇത് നല്ലരീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പില്ല. അതിനാൽ ഇത്തരം ചികിത്സകൾ ചെയ്യുന്നതിന് മുൻപ് ചർമ്മ വിദഗ്ധരുടെ ഉപദേശം തേടണം.