സിനിമ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം മേയറും തിയേറ്റർ ഉടമകളും തമ്മിൽ ചർച്ച നടന്നു.
തിരുവനന്തപുരം നഗരസഭയുടെ കാര്യാലയത്തിലാണ് യോഗം ചേർന്നത്. ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള നിയമപരമായ അധികാരം കോർപ്പറേഷനില്ലെന്ന് മേയർ വ്യക്തമാക്കി.
എങ്കിലും പ്രേക്ഷകരുടെ താൽപ്പര്യം മുൻനിർത്തി ചില കർശന നിർദ്ദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. തിയേറ്ററുകളിൽ എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി.
കൂടാതെ, ചെറിയ കുട്ടികൾക്കായുള്ള ഭക്ഷണസാധനങ്ങൾ തിയേറ്ററിനുള്ളിലേക്ക് പ്രവേഗിപ്പിക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാൻ പാടില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കൃത്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ലൈസൻസ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഈ വിഷയങ്ങളിൽ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വിട്ടവീഴ്ചയും ഉണ്ടാകില്ലെന്ന് മേയർ അറിയിച്ചു. ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി തിയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

