
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് തിയറ്റര്‍ അടച്ചിടപ്പെട്ട കൊവിഡ് കാലത്ത് നേരിട്ട
തകര്‍ച്ചയില്‍ നിന്ന് പൂര്‍ണ്ണമായും ട്രാക്കില്‍ തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2024. അത്രത്തോളമില്ലെങ്കിലും ഈ വര്‍ഷവും മോശമല്ല.
സൂപ്പര്‍താരങ്ങളില്‍ പലര്‍ക്കും പഴയ മട്ടിലുള്ള വന്‍ വിജയങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ബോളിവുഡ് വിജയപാതയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. കാണികള്‍ തിയറ്ററുകളിലേക്ക് എത്താന്‍ മടി കാട്ടാത്ത വര്‍ഷമാണ് കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇതും.
ഇപ്പോഴിതാ ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി.
2025 ജനുവരി 1 മുതല്‍ ജൂലൈ 1 വരെയുള്ള കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളാണ് പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
അത് മാത്രം പോര ആറോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച, ചുരുങ്ങിയത് 10,000 വോട്ടുകള്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണ് ഏറ്റവും ജനപ്രീതിയുള്ള പത്ത് ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഹിന്ദിയില്‍ നിന്ന് ആറ് സിനിമകള്‍ ഇടംപിടിച്ചപ്പോള്‍ തമിഴില്‍ നിന്ന് മൂന്നും മലയാളത്തില്‍ നിന്ന് ഒരു ചിത്രവും ഇടംപിടിച്ചിട്ടുണ്ട്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി, മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ എമ്പുരാന് ആണ് മലയാളത്തില്‍ നിന്നുള്ള ഒരേയൊരു എൻട്രി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നിലവില്‍ എമ്പുരാന്റെ പേരിലാണഅ.
265 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. ഒട്ടുമിക്ക റെക്കോര്‍ഡുകളും സംവന്തം പേരില്‍ ആക്കിക്കൊണ്ടായിരുന്നു ബോക്സ് ഓഫീസില്‍ ചിത്രത്തിന്റെ ജൈത്രയാത്ര.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. 2025 ആദ്യ പകുതിയില്‍ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകള്‍ 1.
ഛാവ 2. ഡ്രാഗണ്‍ 3.
ദേവ 4. റെയ്ഡ് 2 5.
റെട്രോ 6. ദി ഡിപ്ലോമാറ്റ് 7.
എമ്പുരാന് 8. സിതാരെ സമീന്‍ പര് 9.
കേസരി ചാപ്റ്റര്‍ 2 10. വിടാമുയര്‍ച്ചി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]