നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ഇതുമായി ബന്ധപ്പെട്ട
ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. തുടർച്ചയായ മൂന്ന് ദിവസത്തെ വാദപ്രതിവാദങ്ങൾ പൂർത്തിയായതിന് ശേഷമാണ് വിധി പ്രസ്താവത്തിനായി നിശ്ചയിച്ചിരിക്കുന്നത്.
2023 ഡിസംബറിലാണ് വിവാദമായ ഈ സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോകവേ, കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്.
ഈ സംഭവത്തിൽ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

