ദുബായ്യിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ തൊഴിലാളികളടക്കം ഏഴ് പേർക്ക് ജീവൻ നഷ്ടമായി. എമിറേറ്റ്സ് റോഡിൽ വെച്ച് തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
പതിനാറ് പേരാണ് അപകടത്തിൽപ്പെട്ട മിനി ബസ്സിൽ ഉണ്ടായിരുന്നത്.
ഇതിൽ ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരിച്ചവരിൽ നേപ്പാൾ, ശ്രീലങ്ക സ്വദേശികളും ഉൾപ്പെടുന്നു.
അപകടത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ രണ്ട് പേർ ഇന്ത്യക്കാരാണ്.
മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനി ബസ് അതിവേഗതയിൽ ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടായാൽ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിടണമെന്ന ഗതാഗത നിയമം നിലനിൽക്കെ, ട്രക്ക് നടുറോഡിൽ തന്നെ നിർത്തിയിട്ടതും, സുരക്ഷിത അകലം പാലിക്കാതെ ബസ് ഓടിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ട്രക്ക് നിർത്തിയിട്ടിരിക്കുന്നത് ബസ് ഡ്രൈവർ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായത്. ദുബായിലെ തിരക്കേറിയ എമിറേറ്റ്സ് റോഡിൽ ഉച്ചയോടെയാണ് സംഭവം നടന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൊതുപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

