ഗൂഗിളിന്റെ ജനപ്രിയ ആപ്ലിക്കേഷനായ പിക്സൽ സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. ആപ്പിന്റെ പ്രവർത്തനങ്ങളെല്ലാം ജെമിനിയിലേക്ക് ലയിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
പുതിയതായി പുറത്തിറക്കിയ പിക്സൽ സ്റ്റുഡിയോ 2.3 അപ്ഡേറ്റിന് പിന്നാലെയാണ് സേവനം ഔദ്യോഗികമായി നിർത്തലാക്കിയത്. ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താക്കളെ നേരിട്ട് ജെമിനിയിലേക്ക് റീഡയറക്ട് ചെയ്യും.
നാനോ ബനാന സംവിധാനം ഉപയോഗിച്ചുള്ള എഐ ഇമേജ് നിർമ്മാണവും എഡിറ്റിംഗും ഇനി മുതൽ ജെമിനി വഴിയാണ് ലഭ്യമാവുക. ഫെബ്രുവരി മാസം മുതൽ തന്നെ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ആപ്പ് തുടർന്നും പ്രവർത്തിക്കുമെങ്കിലും, പുതിയ 2.3 അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തവർക്ക് അവരുടെ പഴയ ലൈബ്രറിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും ആക്സസ് ചെയ്യാനും പങ്കുവെക്കാനും സാധിക്കും. എന്നാൽ, ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അവ ജെമിനിയിലേക്ക് ഇമ്പോർട്ട് ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപാണ് പിക്സൽ 9, 10 സീരീസ് ഫോണുകൾക്കായി പിക്സൽ സ്റ്റുഡിയോ അവതരിപ്പിച്ചത്. പിന്നീട് ഇത് പിക്സൽ 8 സീരീസിലേക്കും വ്യാപിപ്പിച്ചിരുന്നു.
സൗജന്യമായി പരിധിയില്ലാത്ത ഇമേജ് ജനറേഷൻ സൗകര്യം നൽകിയിരുന്ന പിക്സൽ സ്റ്റുഡിയോയ്ക്ക് പകരമായി വരുന്നത് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉള്ള ജെമിനിയാണ് എന്നത് ഉപയോക്താക്കൾക്ക് വലിയൊരു മാറ്റമായിരിക്കും. നേരത്തെ നാനോ ബനാന സംവിധാനം ജെമിനിയിൽ ഉൾപ്പെടുത്തിയപ്പോൾ മുതൽ ഇത്തരം മാറ്റങ്ങൾ ഗൂഗിൾ ലക്ഷ്യമിട്ടിരുന്നു.
ചാറ്റ് ജിപിടി, അഡോബ് ഫയർഫ്ലൈ, കാൻവാ തുടങ്ങിയ നിരവധി എഐ പ്ലാറ്റ്ഫോമുകൾ വിപണിയിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ സുപ്രധാന നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

