മുംബൈയിൽ ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
മുംബൈ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാ–കോപ്പർ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് യാത്ര ചെയ്തവരാണ് അപടകത്തിൽപ്പെട്ടത്.
ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.
Also Read
പരുക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.
ഇതിൽ 12 പേരുടെ നില അതീവഗുരുതരമാണ്. ട്രെയിൻ ദിവാ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെയായിരുന്നു അപകടം. മരിച്ചവർ 30 മുതൽ 35 വരെ പ്രായപരിധിയിലുള്ളവരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
റെയിൽവേയിലെ ഉന്നത ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ അപകടസ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

