പാചകം ചെയ്ത് കഴിഞ്ഞാൽ പിന്നെ ഗ്യാസ് സ്റ്റൗവ് വൃത്തിയാക്കാനുള്ള തിരക്കിലായിരിക്കും ഭൂരിഭാഗം വീട്ടമ്മമാരും. ചൂടായിരിക്കുന്ന ഗ്യാസ് സ്റ്റൗവ് അപ്പോൾ തന്നെ വൃത്തിയാക്കുന്നത് നിങ്ങളുടെ ഗ്യാസ് സ്റ്റൗവിനെ പല രീതികളിലും കേടുപാടുകൾ വരുത്തും. അത് ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു.
ബർണർ: പാചകം കഴിഞ്ഞാലുടൻ ബർണറുകൾ വൃത്തിയാക്കുന്നത് നിങ്ങളുടെ കൈകൾക്ക് പൊള്ളൽ ഏൽക്കുവാനോ, സ്റ്റൗവിന്റെ മുകൾ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടാവാനോ കാരണമാകും. നിങ്ങൾ വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് സ്റ്റൗവ് പൂർണമായും തണുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ലിഫ്റ്റ് ഫീച്ചർ: സ്റ്റൗവിന്റെ ഉള്ളുകളിലെ വൃത്തിയാക്കാൻ പാടുള്ള ഭാഗങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് ലിഫ്റ്റ് ഫീച്ചർ. എന്നാൽ ഗ്യാസ് കുക്ക്ടോപുകളിൽ ലഭ്യമായ ഈ സംവിധാനം പലർക്കും ഉപയോഗിക്കാൻ അറിയില്ല എന്നതാണ് വസ്തുത. നിങ്ങൾ ഉപയോഗിക്കുന്ന സ്റ്റൗവിന് ഈ ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കുക. ഇത് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.
ക്ലീനർ: ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഒരുങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനർ. ഉപയോഗിക്കാൻ പാടില്ലാത്ത ക്ലീനറുകൾ കൊണ്ട് വൃത്തിയാക്കുന്നത് നിങ്ങളുടെ സ്റ്റൗവിന് കേടുപാടുകൾ വരുത്തും. ബ്ലീച്ച് അല്ലെങ്കിൽ അമോണിയം അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ഒഴിവാക്കണം. ഇത് നിങ്ങളുടെ സ്റ്റൗവിന്റെ നിറത്തിലും മറ്റും മാറ്റങ്ങൾ ഉണ്ടാക്കും. വീര്യം കുറഞ്ഞ ഉരച്ചിൽ ഉണ്ടാക്കാത്ത ഡിഷ് സോപ്പുകൾ, വെള്ളം പോലുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്. ക്ലീനർ ഉപയോഗിക്കാൻ ഒരുങ്ങുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും.
സ്റ്റൗവിന്റെ ഭാഗങ്ങൾ: സ്റ്റൗവിന്റെ നീക്കം ചെയ്യാൻ കഴിയുന്ന ഭാഗങ്ങൾ നിങ്ങൾ കഴുകി വൃത്തിയാക്കാൻ എടുത്തതിന് ശേഷം അവയിൽ പൂർണമായും നനവ് പോകാതെ തിരിച്ച് ഘടിപ്പിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ അത് ഗ്യാസ് സ്റ്റൗവ് തുരുമ്പിക്കുന്നതിന് കാരണമാകും. കഴുകി വൃത്തിയാക്കിയതിന് ശേഷം വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടക്കുകയോ, പുറത്തേക്ക് ഉണങ്ങാൻ വെക്കുകയോ ചെയ്യാം.
ഗ്രേറ്റ്-ഡ്രിപ്പ് പാൻ: സ്റ്റൗ വൃത്തിയാക്കുമ്പോൾ എപ്പോഴും അവഗണിക്കുന്ന രണ്ട് ഭാഗങ്ങളാണ് ഗ്രേറ്റ് സ്റ്റാൻഡും, ഡ്രിപ്പ് പാനും. ബർണറിന് ചുറ്റുമുള്ള സ്റ്റീൽ റൗണ്ടിനാണ് ഡ്രിപ്പ് പാൻ എന്ന് പറയുന്നത്. ഇതിനെ മുഴുവൻ കവർ ചെയ്തിരിക്കുന്ന കറുത്ത നിറത്തിലുള്ളതാണ് ഗ്രേറ്റ് സ്റ്റാൻഡ്. ഇവ ചൂടുള്ള സോപ്പ് വെള്ളത്തിൽ 20 മിനിറ്റ് വെച്ചതിന് ശേഷം സ്പോഞ്ച് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് സ്ക്രബ് ചെയ്ത് വൃത്തിയാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതിൽ അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് തടയാൻ സഹായിക്കും.
ഇഗ്നിഷൻ പോർട്ട്: തീ കത്തുന്ന ഭാഗമാണ് ഇഗ്നിഷൻ പോർട്ട്. ഇവ വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ബർണറുകൾ കത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. മൃദുവായ ബ്രഷ് അല്ലെങ്കിൽ ടൂത് പിക്ക് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാവുന്നതാണ്. ലോഹ വസ്തുക്കൾ ഉപയോഗിക്കുന്നത് നിർത്തണം. അത് ഇഗ്നിഷൻ പോർട്ടുകൾക്ക് കേടുപാടുകൾ വരുത്തും.
വീട് വെക്കാൻ പോവുകയാണോ നിങ്ങൾ? വാസ്തു ദോഷം ഇല്ലെന്ന് ഉറപ്പിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]