‘സയണിസ്റ്റ് ശത്രു ചെയ്തത് വലിയ തെറ്റ്; ഇസ്രയേലിനുള്ള ശിക്ഷ തുടങ്ങിക്കഴിഞ്ഞു’: ഖമനയി
ടെഹ്റാൻ ∙ സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനു മണിക്കൂറുകൾക്ക് പിന്നാലെയാണ് എക്സിലൂടെ ഖമനയിയുടെ പ്രതികരണം.
‘‘സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, അതിനെ ശിക്ഷിക്കണം.
ശിക്ഷിച്ചുകൊണ്ടിരിക്കും. ഇപ്പോൾ തന്നെ ശിക്ഷിക്കുകയാണ്’’ – ഖമനയി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു.
എന്നാൽ പുതിയ പോസ്റ്റിൽ യുഎസ് ആക്രമണത്തെക്കുറിച്ച് ഖമനയി പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Also Read
അതേസമയം, യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിനുശേഷവും ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുകയാണ്.
ഇറാൻ മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് മധ്യ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഞായറാഴ്ച ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ കെട്ടിടങ്ങൾ തകർന്നിരുന്നു.
27 മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകൾ. ടെഹ്റാനിൽ 20 ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

