പെട്രോളില്‍ എഥനോളിന്റെ അളവ് ഭാവിയില്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. നിലവില്‍ 20 ശതമാനമാണ് ഇതിനായി അംഗീകരിച്ചിട്ടുള്ള പരിധിയെങ്കിലും, ഇത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ശാസ്ത്രീയമായ വിവിധ സാധ്യതകള്‍ സമഗ്രമായി പരിശോധിച്ച ശേഷമാകും ഈ വര്‍ധന നടപ്പിലാക്കുക. പെട്രോളിലെ എഥനോള്‍ സാന്നിധ്യം എത്രയെന്ന് കണ്ടെത്താന്‍ കര്‍ണാടകയ്ക്കും കേരളത്തിനും പരിശോധനകള്‍ നടത്താമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സാങ്കേതിക വിഷയങ്ങളില്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കിയാല്‍ അതിന്റെ ആഘാതം ആര്‍ക്കാണ് നേരിടേണ്ടി വരികയെന്ന് കാണാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരളത്തില്‍ വില്‍പ്പന നടക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളില്‍ നിശ്ചിത അളവിലും കൂടുതല്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ടെന്ന തരത്തില്‍ നേരത്തെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധങ്ങളും ഫോൺ വിളികളും എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

