സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ തരംഗമായിക്കൊണ്ടിരിക്കുന്ന 80’s ട്രെൻഡിനൊപ്പം ചേർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. 1980-കളിൽ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയിരിക്കുമായിരുന്നു എന്ന് കൃത്രിമ ബുദ്ധിയുടെ (എഐ) സഹായത്തോടെ ദൃശ്യവൽക്കരിക്കുന്ന ഈ ട്രെൻഡിലാണ് മന്ത്രി തന്റെ ചിത്രം പങ്കുവെച്ച് പങ്കാളിയായിരിക്കുന്നത്.
എഐ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ നിർമ്മിച്ചെടുത്ത ഈ ചിത്രത്തിൽ കൂളിങ് ഗ്ലാസും കോട്ടും ധരിച്ചുള്ള രമേശ് ചെന്നിത്തലയുടെ രൂപമാണുള്ളത്. “എന്നാൽ പിന്നെ ഞാനും” എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകൾ വഴി ഈ ചിത്രം പുറത്തുവിട്ടത്.
ഫെയ്സ്ബുക്കിൽ മാത്രം അമ്പതിനായിരത്തിലേറെ ലൈക്കുകളാണ് രമേശ് ചെന്നിത്തലയുടെ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഈ ട്രെൻഡ് മന്ത്രി തൂക്കിയെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
ഇതുവരെ മൂവായിരത്തി എണ്ണൂറോളം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിലും ഈ ചിത്രം ഏറെ വൈറലായിട്ടുണ്ട്.
ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഇൻസ്റ്റാഗ്രാം വഴി ചിത്രത്തിന് ലഭിച്ചത്. അതിനിടയിൽ, എല്ലാവരും ഈ ട്രെൻഡിന് പിന്നാലെ പോകുമ്പോൾ തനിക്ക് അത്തരത്തിലുള്ള ചിത്രങ്ങൾക്കായി എഐയുടെ പിറകെ പോകേണ്ടതില്ലെന്ന നിലപാടുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ രംഗത്തെത്തി.
നടൻ മോഹൻലാൽനൊപ്പം പകർത്തിയ റെട്രോ ലുക്കിലുള്ള പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട
കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ..
ഇതാ ഒരു റിയൽ 90’s ട്രെൻഡ്…’ എന്നായിരുന്നു ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ ചിത്രവും നിലവിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

