കോഴിക്കോട്: സമസ്ത മുഖപത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വന്ന ലേഖനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി.
ചെറൂപ്പ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം പത്രത്തിന്റെ മുഖപ്രസംഗമല്ലെന്നും, ‘വ്യക്തിവിചാരം’ എന്ന പ്രത്യേക കോളത്തിൽ പ്രസിദ്ധീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഴ്ചയിൽ ഒരു ദിവസം മുഖപ്രസംഗത്തിന് പകരമായി പ്രമുഖ വ്യക്തികളെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന കോളം മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉടലെടുത്തിരുന്നു.
‘മര്യാദയ്ക്ക് സംസാരിക്കണം’ എന്നത് പത്രത്തിന്റെ സ്വന്തം തലക്കെട്ടല്ലെന്നും, ഒരു വ്യക്തിയുടെ ‘ക്വാട്ട്’ (ഉദ്ധരണി) കടമെടുത്താണ് ആ തലക്കെട്ട് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരായ ഈ പരാമർശങ്ങൾ സമസ്തയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ലേഖനത്തിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു. കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോടുള്ള കടുത്ത വിയോജിപ്പാണ് ലേഖനത്തിൽ പ്രകടിപ്പിച്ചിരുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ശീർഷകത്തിൽ തയ്യാറാക്കിയ കുറിപ്പിൽ മുഖ്യമന്ത്രിയുടെ നിലപാടുകളെ പത്രം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, സതീശന്റെ മുൻകാല നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്.
ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് വി.ഡി. സതീശൻ എന്നും, എന്നാൽ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

