മുംബൈയിലെ അപ്പാർട്ട്മെന്റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരൻ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്.
ജെയിൻ ഷെയ്ഖ് എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. കൂട്ടുകാരോടൊപ്പം ഒളിച്ചുകളി കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
അപ്പാർട്ട്മെന്റിലെ 10-ാം നിലയിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ ജെയിൻ ലിഫ്റ്റിന്റെ വാതിലിൽ ചാരിനിന്നു. ഈ സമയം വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ആ സമയത്ത് ലിഫ്റ്റ് മൂന്നാം നിലയിലായിരുന്നു. ഇതേത്തുടർന്ന് പത്താം നിലയിൽ നിന്ന് വീണ ജെയിൻ മൂന്നാം നിലയിലുള്ള ലിഫ്റ്റിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
കെട്ടിടത്തിലെ ലിഫ്റ്റിന് കഴിഞ്ഞ ഏഴ് മാസമായി സാങ്കേതിക തകരാറുകൾ ഉണ്ടെന്നും അത് ശരിയായി പ്രവർത്തിക്കുന്നില്ലെന്നും താമസക്കാർ ആരോപിക്കുന്നു. സംഭവസമയത്ത് പത്താം നിലയിൽ വൈദ്യുതി തടസ്സവും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ നെഹ്റു നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

