അദാനി-എംഎസ്സി ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി കമ്പനി ഓഹരി കൈമാറ്റത്തിന് അനുമതി തേടി കത്തു നൽകിയത് എന്നാണെന്നും, കമ്പനി ഈ കത്ത് പുതുക്കി നൽകിയിട്ടുണ്ടോ എന്നും ആറാം തീയതി നൽകിയ കത്തിൽ മുഖ്യമന്ത്രി ആരാഞ്ഞിട്ടുണ്ട്.
കമ്പനിയുടെ കത്തിൻമേൽ സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും, ഈ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓഹരി കൈമാറ്റ നടപടികളിലുണ്ടായ കരാർ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ സർക്കാർ അറിയിച്ചിട്ടുണ്ടോ എന്ന് കത്തിൽ ചോദിക്കുന്നു.
ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണെന്ന് പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാന ഓഹരി പങ്കാളിയായ സർക്കാരിനെ അറിയിക്കാതെയാണ് 28,000 കോടിയോളം രൂപയുടെ വാല്യുവേഷൻ നിശ്ചയിച്ചത്.
മുതൽമുടക്കിന്റെ പത്തിരട്ടിയിലധികം ലാഭം ലഭിക്കുന്ന രീതിയിലാണോ ഈ ഏകപക്ഷീയമായ വില നിശ്ചയിച്ചതെന്നും, ലാഭവിഹിതം സർക്കാരിനും അവകാശപ്പെട്ടതല്ലേ എന്നും അദ്ദേഹം ഉന്നയിക്കുന്നു. മൂന്നാമതൊരു കമ്പനി ഗണ്യമായ ഓഹരി അവകാശം സ്വന്തമാക്കുമ്പോൾ കൺസെഷനയറുമായി സർക്കാർ ഒപ്പിട്ട
കരാറിനെ അത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. നിശ്ചിത കാലാവധി കഴിഞ്ഞാൽ തുറമുഖം സർക്കാരിനെ തിരിച്ചേൽപ്പിക്കണമെന്ന നിബന്ധന പാലിക്കുമോ, തർക്ക പരിഹാരം സംബന്ധിച്ച ഫോറത്തിന്റെ നിയമപരിധി കേരളത്തിലായിരിക്കുമെന്ന വ്യവസ്ഥയിൽ മാറ്റം വരുമോ തുടങ്ങിയ ചോദ്യങ്ങളും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്.
പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി സർക്കാർ മുന്നോട്ടുപോകണമെന്നാണ് പിണറായി വിജയന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

