പശ്ചിമബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. ഫണ്ട് ദുരുപയോഗം നടന്നുവെന്നാരോപിക്കപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജൻസി മരവിപ്പിച്ചത്.
ആകെ മൂന്ന് അക്കൗണ്ടുകളിലാണ് ഇ.ഡി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വൻതോതിലുള്ള ഫണ്ടുകളുടെ ഉറവിടങ്ങളെക്കുറിച്ചും ഏജൻസി വിശദമായ അന്വേഷണം ആരംഭിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഈ ബാങ്ക് അക്കൗണ്ടുകളെ ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായത്. അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട
തുക ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക പാർട്ടിയുടെ അന്നത്തെ ട്രഷററും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

