അറ്റ്ലാന്റയിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയ്ക്കെതിരെ ഈജിപ്ത് ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിൽക്കുന്നു. മത്സരം ആരംഭിച്ച് 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിം ആണ് ഈജിപ്തിനായി ഗോൾ നേടിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനെത്തുടർന്ന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ലയണൽ മെസിക്ക് പക്ഷേ പിഴച്ചു.
മെസി ഉതിർത്ത ഷോട്ട് ഈജിപ്ഷ്യൻ ഗോൾകീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി. ഇതോടെ, ഒരു ലോകകപ്പിൽ രണ്ട് പെനാൽറ്റികൾ പാഴാക്കുന്ന ആദ്യ താരമെന്ന നാണക്കേടിലേക്ക് മെസി എത്തി.
ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിലാണ് അർജന്റീന. മെസിയുടെ ലോങ് ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തുപോയതും, മാക് അലിസ്റ്റർ തൊടുത്ത ഹെഡർ ഗോൾകീപ്പർ രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക് തിരിച്ചടിയായി.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഏഴ് ഷോട്ട് ഓൺ ടാർഗറ്റുകൾ അർജന്റീന പായിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പന്തിന്റെ നിയന്ത്രണം 53 ശതമാനവും അർജന്റീനയുടെ പക്കലായിരുന്നു.
ആദ്യ ഗോളിന് ശേഷം ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ലൗത്താരോ മാർട്ടിനസ് പകരക്കാരനായി ബെഞ്ചിലിരിക്കുമ്പോൾ, ഹൂലിയൻ അൽവാരസ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
മധ്യനിരയിൽ ലിയാൻഡ്രോ പരേഡസ് അണിനിരക്കുന്നുണ്ട്. നിലവിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ് മെസി.
ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള എംബാപെയാണ് പട്ടികയിൽ ഒന്നാമത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

